മഴയായതു കാരണം ഒരുമാസമായി ക്യാമറ സസുഖം ബാഗില്‍ ഉറങ്ങുകയായിരുന്നു രണ്ടു ദിവസം മുന്‍പ് ആണ് ബാഗടക്കം മൊത്തം പുപ്പല്‍ പിടിച്ചിരികുന്നത് കണ്ടത് . ഭാഗ്യത്തിന് ലെന്‍സിലും സെന്സരിലും പൂപ്പല്‍ ഹൌസിംഗ് കോളനി പണിതിരുന്നില്ല. സെന്‍സര്‍ ക്ലീനിംഗ് നു കൊയികോട് കഴുത്തറപ്പന്‍ ചാര്‍ജ് ആണ് എന്റെ പഴയ 350d ഒന്ന് ക്ലീന്‍ ചെയ്യാന്‍ ചെന്നപോള്‍ 1500 ആണ് ചോദിച്ചത് . ഏതായാലും പൂപ്പല്‍ ക്ലീനിംഗ് നടത്തിയതുകൊണ്ട് ക്യാമറയെ ഒന്ന് പുറം ലോകം കാണിച്ചു കൊണ്ടുവരാം എന്ന് വിചാരിച്ചു , കൊച്ചിയില്‍ നിന്ന് സെനി വന്നിരുന്നത് കൊണ്ട് രാവിലെ അവനേയും കൊണ്ട്...
വിവേകാനന്ദ പാറകന്യാകുമാരിയില്‍ പോയവരുടെ വിവേകാനന്ദ പാറ വിശേഷങ്ങള്‍ പണ്ട് കേട്ടിട്ടുല്ലപ്പോള്‍ മുതല്കുള്ള ഒരു ആഗ്രഹമാണ് ആ സമുദ്ര സംഗമ സ്ഥാനത്തു ഒന്ന് പോകണം എന്ന് . പക്ഷെ അതിനുള്ള അവസരം ഒത്തു വന്നത് കഴിഞ്ഞ മാസം മാത്രമാണ് . കോഴിക്കോട് നിന്ന് ട്രെയിന്‍ കയറുംപോഴേ വിവേകാനന്ദ പാറ എന്ന ഒറ്റ വിചാരമായിരുന്നു . കന്യാകുമാരിയിലെത്തി ഹോട്ടല്‍ റൂമില്‍ ബാഗുകള്‍ ഭദ്രമായി നിക്ഷേപിച്ചു ഒരു കാക്കക്കുളിയും കുളിച്ചു വിവേകാനന്ദ പാറ ലക്ഷ്യമാക്കി വച്ച് പിടിച്ചു, കുറച്ചു നടന്നപ്പോള്‍ ഒരു വന്‍ ക്യു കണ്ടു, തമിഴ് നാടല്ലെ രണ്ടു രുപയ്കും അരിവിതരണം...