കുറച്ചു കന്യാകുമാരി കാഴ്ചകള്‍ ....

9:48 AM

വിവേകാനന്ദ പാറ
കന്യാകുമാരിയില്‍ പോയവരുടെ വിവേകാനന്ദ പാറ വിശേഷങ്ങള്‍ പണ്ട് കേട്ടിട്ടുല്ലപ്പോള്‍ മുതല്കുള്ള ഒരു ആഗ്രഹമാണ് ആ സമുദ്ര സംഗമ സ്ഥാനത്തു ഒന്ന് പോകണം എന്ന് . പക്ഷെ അതിനുള്ള അവസരം ഒത്തു വന്നത് കഴിഞ്ഞ മാസം മാത്രമാണ് . കോഴിക്കോട് നിന്ന് ട്രെയിന്‍ കയറുംപോഴേ വിവേകാനന്ദ പാറ എന്ന ഒറ്റ വിചാരമായിരുന്നു . കന്യാകുമാരിയിലെത്തി ഹോട്ടല്‍ റൂമില്‍ ബാഗുകള്‍ ഭദ്രമായി നിക്ഷേപിച്ചു ഒരു കാക്കക്കുളിയും കുളിച്ചു വിവേകാനന്ദ പാറ ലക്ഷ്യമാക്കി വച്ച് പിടിച്ചു, കുറച്ചു നടന്നപ്പോള്‍ ഒരു വന്‍ ക്യു കണ്ടു, തമിഴ് നാടല്ലെ രണ്ടു രുപയ്കും അരിവിതരണം അല്ലെങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ പടത്തിന്റെ ടിക്കറ്റ്‌ ക്യു ആയിരിക്കും എന്ന് വിചാരിച്ചു ഒരു ഒന്ന് ഒന്നര കിമി മുന്പോട് നടന്നപ്പോള്‍ ആണ് പാറ കാണാനുള്ള എന്റെ സകല ആവേശവും ആവിയാക്കിയ ആ കാര്യം മനസ്സിലായത് . ഇതു സൂപ്പര്‍സ്റ്റാര്‍ പടത്തിന്റെ ക്യു അല്ല വിവേകാനന്ദ പാറ കാണാന്‍ നില്‍കുന്നവരുടെ ക്യു ആണെന്ന് . ഇതില്‍ നില്‍ക്കുന്ന കാര്യം ആലോചിക്കാനേ വയ്യ പിന്നെ എന്നെ മൊത്തം ബ്രോസ്റ്റ് ആക്കാന്‍ പരുവത്തിലുള്ള വെയിലും അങ്ങിനെ ആ കടല്‍ കരയില്‍ നിന്ന് വിവേകാനന്ദ പാറ കണ്ടു ഒന്ന് രണ്ടു പട മെടുത്തു സമാധാനിച്ചു . അതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു

വിവേകാനന്ദ പാറ

തിരുവള്ളുവരുടെ പ്രതിമ



വെയില്‍ കായുന്ന ഫിഷിംഗ് ബോട്ടുകള്‍


കടല്‍ തീരത്ത് കണ്ട പള്ളി

വിവേകാനന്ദ പാറ സന്ദര്‍ശനം കഴിഞ്ഞു തിരികെ വരുന്നവര്‍

നിന്ന് മടുത്തു ഇനി ഒന്നിരിക്കട്ടെ



ക്യു നില്കുന്നവര്‍ക്ക് ഒന്ന് റിഫ്രഷ് ആകാന്‍ ദി സൈക്കിള്‍ ടി ഷോപ്പ്


ക്യു കണ്ടു നിരാശന്‍ ആയെങ്കിലും നമ്മള്‍ മലയാളി അല്ലെ എവിടെയും ഒരു കുറുക്കുവഴി കണ്ടെത്തും അഞ്ചു രൂപയുടെ ടിക്കറ്റ്‌ ബ്ലാക്കില്‍ അമ്പതു രുപയ്കെടുത്തു അങ്ങിനെ ഞാനും വിവേകാനന്ദ പാറ സന്ദര്‍ശിച്ചു






camera : Canon a 530

You Might Also Like

5 comments

Popular Posts

Like us on Facebook

Flickr Images